സുഭിക്ഷ കേരളം ഗ്രോ ബാഗ് പച്ചക്കറി കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് സമൂഹ അടുക്കളയിലേക്ക് കൈമാറി

ഇരിങ്ങാലക്കുട : നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാൻറിൽ ഉൽപാദിപ്പിച്ച വളം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് നഗരസഭാ കേന്ദ്രത്തിലെ സുഭിക്ഷ കേരളം ഗ്രോ ബാഗ് പച്ചക്കറി കൃഷിയിലൂടെ ആദ്യമായി വിളവെടുത്ത പച്ചക്കറി ഇരിങ്ങാലക്കുടയിലെ സമൂഹ അടുക്കളയിലേക്ക് കൈമാറി. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് സുഭിക്ഷ കേരളം പദ്ധതി. ഇരിങ്ങാലക്കുട നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് സുഭിക്ഷ കേരളം ഗ്രോ ബാഗ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്. നഗരസഭാ ആരോഗ്യ വിഭാഗം ഇതിനു വേണ്ട സൗകര്യങ്ങൾ നൽകി പോരുന്നുണ്ട്. ജനുവരി 29 നായിരുന്നു 300 ഗ്രോ ബാഗിൽ കൃഷി ആരംഭിച്ചത്. ഇരിങ്ങാലക്കുട നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കെ ജി, തൊഴിലുറപ്പ് കോഓർഡിനേറ്റർ സിജീഷ് എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top