പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍‌ നീക്കം ചെയ്യാൻ ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കമാനങ്ങൾ തുടങ്ങിയവ തെരെഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ അധികൃതർ റവ്യന്യൂ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നീക്കം ചെയ്യുവാൻ ആരംഭിച്ചു. മാര്‍ച്ച് മൂന്നിനകം നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. പല രാഷ്രറ്റിയ പാർട്ടികളും അവർ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തിരുന്നില്ല. അതോടൊപ്പം മറ്റു സംഘടനകളുടെ ബോർഡുകളും പൊതുനിരത്തിൽ നിന്നും മാറ്റിയിരുന്നില്ല. ഇതെല്ലാമാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും, വിവിധ മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്കും എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top