80 കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട്: അപേക്ഷാ ഫോമുകള്‍ വിതരണം തുടങ്ങി

80 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളുടെ (12 ഡി ഫോറം) വിതരണം ഇന്ന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയാണ് ഇത്തരം വോട്ടര്‍മാര്‍ക്ക് 12 ഡി ഫോറം വിതരണം ചെയ്യുക. തപാല്‍ വോട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന 80 വയസ് കഴിഞ്ഞവരും ഭിന്നശേഷിക്കാരും പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 17 ന് മുന്‍പായി ബി.എല്‍.ഒമാര്‍ മുഖേന അതാത് നിയോജക മണ്ഡലം സഹവരണാധികാരിക്ക് സമര്‍പ്പിക്കണം. ഫോം 12 ഡിയുടെ വിതരണവേളയില്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് ബിഎല്‍ഒമാരെ അനുഗമിക്കാം.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണമെന്നും സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടത്താന്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a comment

Top