കെട്ടിട നികുതി കുടിശിക ഒറ്റത്തവണ അടയ്ക്കുന്നവര്‍ക്ക് മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 2020 -2021 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി വാർഡ് 1 മൂർക്കനാട് , വാർഡ് 41 പുറത്താട് എന്നി വാർഡുകൾക്ക് മൂർക്കനാട് സെന്റ് .ആന്റണിസ് സ്കൂളിലും, വാർഡ് 13 ആസാദ് റോഡ്, വാർഡ് 14 ഗാന്ധിഗ്രാം, വാർഡ് 15 ഗാന്ധിഗ്രാം ഈസ്റ്റ് എന്നി വർഡുകൾക്ക് കൊട്ടിലിംഗപാടം അംഗനവാടി നമ്പർ 16 ലും മാർച്ച് 7 രാവിലെ 7 മുതൽ വൈകീട്ട് 3 വരെ നികുതി ഒടുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. സർക്കാർ ഉത്തരവ് പ്രകാരം 2021 മാർച്ച് 31 വരെ ഒറ്റത്തവണയായി കുടിശിക കെട്ടിട നികുതി ഒടുക്കുന്നവരെ പിഴ പലിശയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top