കാഴ്ച്ച പരിമിതർക്ക് ആത്മവിശ്വാസമേകിയ ത്രിദിന ക്യാമ്പ്

ഇരിങ്ങാലക്കുട : ഒന്നും സാദ്ധ്യമല്ല എന്ന തിരിച്ചറിവിൽ നിന്ന് തങ്ങൾക്ക് പലതും സാദ്ധ്യമാണെന്ന ആത്മവിശ്വാസം പകർന്നു നൽകിയ ത്രിദിന ക്യാമ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ വിവിധ കാമ്പസുകളിലെ അംഗ പരിമിതരായവർക്ക് ജീവിതത്തിന് ഇപ്പോൾ പുതിയൊരു അർത്ഥമുണ്ടായ അവസ്ഥയിലാണ്. കാഴ്ച്ച പരിമിതരായവരും, ശാരീരിക വൈകല്യമുള്ളവരും, വിദ്യാർഥികൾ, വൊളണ്ടിയേഴ്‌സ്, അദ്ധ്യാപകർ, എന്നിവരടങ്ങുന്ന ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിലെ കൂട്ടായ്മയായ ബഹുസ്വര ഡിസെബിലിറ്റി സെല്ലും, കാഴ്ച്ച പരിമിതയായ ടിഫാനി ബ്രാർ നേതൃത്വം കൊടുക്കുന്ന ‘ജ്യോതിർഗമ’യുമായി സഹകരിച്ച് കാഴ്ച്ച പരിമിതർക്കായുള്ള തൃദിന ക്യാമ്പ് (SEDA 2018 സ്‌കിൽ എക്സ്ചേഞ്ച് ഫോർ ഡിഫ്രന്റ്ലി ഏബിൾഡ്) ക്രൈസ്റ്റ് കോളേജിൽ നടത്തിയിരുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം, വൈറ്റ് കെയ്ൻ ഉപയോഗം, വ്യക്തിത്വ വികസന ക്ലാസ്സുകൾ, ആൻഡ്രോയിഡ് ഫോൺ ഉപയോഗം, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടത്തി. മുപ്പതോളം പേര് ക്യാമ്പിൽ പങ്കെടുത്തു.

കാഴ്ച്ചപരിമിതരെ എങ്ങനെയാണ് നോക്കേണ്ടതെന്നും പഠിപ്പിക്കേണ്ടതെന്നും ഇപ്പോഴും പലർക്കും ധാരണയില്ലെന്നും അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന പൊതു ധാരണ മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടതെന്ന് ടിഫാനി പറഞ്ഞു. ഇതിനു പുറമെ കാഴ്ച്ച പരിമിതർ സ്വയമായി ഒരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. തങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന അവസ്ഥയിൽ നിന്ന് എല്ലാം സാധ്യമാണ് എന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കുന്ന ഒരു സ്കിൽ ട്രെയിനിങ് ആണ് ഇവിടെ നൽകിയത്. കേരളത്തിൽ ആദ്യമായി ഒരു ഡിസെബിലിറ്റി സെൽ പ്രവർത്തിക്കുന്ന കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആണെന്നുള്ളത് സന്തോഷ മുണ്ടെന്ന് ഇവർ പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്കും. അവരുടെ മാതാപിതാക്കൾക്കും ത്രിദിന ക്യാമ്പ് പുതിയ അനുഭവം നല്കിയെന്നറിയുന്നത് തങ്ങൾക്ക് സന്തോഷം പകരുന്ന കാര്യമാണെന്ന് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ടിഫാനി പറഞ്ഞു.ടിഫനി ബ്രാർ ‘ജ്യോതിർഗമായ’ ഫൗണ്ടേഷനിലെ ബലരാമൻ, അരുണ, ആമിന, ബിനു കാളിയാടൻ, സി.വി. ജോസ് എന്നിവരാണ് ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകിയത്.

വിദ്യാർത്ഥികളായ ഫൈസൽ, കെ.ലാൽ, ജെറോം, റിജാൻ കെ.യു, ആദിത്യ എസ് നായർ, അർജുൻ കെ, മിഥുൻ ചന്ദ്രഹസൻ, അയന കെ.പ്രസാദ്, അഭിഷേക്, രഞ്ജിത്ത് തുടങ്ങിയവരാണ് ബഹുസ്വര ഡിസെബിലിറ്റി സെല്ലിന്‍റെ പ്രവർത്തനങ്ങൾ നടത്തുന്നത്. അദ്ധ്യാപകരായ ഡോ. ജിബിൻ എ.കെ, ഡോ.നിഷ രവീന്ദ്രൻ, ഡോ.റോബിൻസൺ പി.പി എന്നിവരുടെ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുന്നതായി വിദ്യാർഥികൾ പറഞ്ഞു. കോളേജിന് പുറത്തുള്ള അംഗപരിമിതരായവർക്കും ബഹുസ്വര ക്ലബ്ബിന്‍റെ സേവനങ്ങൾ നൽകി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ട്യൂഷൻ ക്ലാസുകൾ, പാഠപുസ്തകങ്ങളുടെ ശബ്ദരേഖകൾ, ഒത്തൊരുമിച്ചുള്ള വിനോദയാത്രകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് അടുത്ത പ്രവർത്തന മേഖലകൾ .

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top