ഠാണാ – ബസ്സ്റ്റാൻഡ് റോഡിൽ ഗതാഗതനിയന്ത്രണം മാർച്ച് 4, 5 ദിവസങ്ങളിലും തുടരും

ഇരിങ്ങാലക്കുട : ആൽത്തറക്ക് മുന്നിൽ റോഡിലെ ഇന്റർലോക്ക് കട്ടകൾ മാറ്റി സ്ഥാപിക്കാനുള്ള അറ്റകുറ്റപ്പണികള്‍ പൂർത്തിയാകാത്തതിനാൽ മാർച്ച് 4, 5 ദിവസങ്ങളിലും ഠാണാ – ബസ്സ്റ്റാൻഡ് റോഡിൽ പൂർണ്ണ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ബസ്സ്റ്റാൻഡ് പരിസരത്തെ ഇരിങ്ങാലക്കുട കൂടൽമാണിക്യം റോഡിൽ പോസ്റ്റ് ഓഫീസിനു സമീപമുള്ള ആൽത്തറയ്ക്കു മുന്നിലും, റോഡരികിലും മുൻപ് സ്ഥാപിച്ചിരുന്ന ടൈലുകളിൽ ഉയരവ്യത്യാസം രൂപപെട്ടതിനെത്തുടർന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ ഇവിടെ അപകടത്തിൽ പെടുന്നത് സ്ഥിരമായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി റോഡ് ബ്ലോക്ക് ചെയ്തു പണികൾ തുടങ്ങിയിരുന്നു, റോഡരികിലെ ടൈലുകളും പൂർണ്ണമായി മാറ്റേണ്ടിവന്നതിലാണ് നിശ്ചയിച്ച സമയക്രമത്തിൽ പണികൾ പൂർത്തീകരിക്കാൻ സാധിക്കാതിരുന്നതെന്ന് അധികൃതർ അറിയിച്ചു. ആൽത്തറയ്ക്കു മുന്നിൽ പൂർണ്ണ ഗതാഗതനിയന്ത്രണം നടപ്പിലാക്കി വാഹനങ്ങൾ തിരിച്ചുവിടുന്നതിനാൽ നഗരത്തിലെ മറ്റു റോഡുകളിലും രൂക്ഷമായ ഗതാഗതകുരുക്കുകൾ രൂപപെടുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top