പത്താം തരം ഹയര്‍സെക്കന്ററി തുല്യത രജിസ്‌ട്രേഷന്‍ ഫൈനോടുകൂടി തിയ്യതി ദീര്‍ഘിപ്പിച്ചു

50/- രൂപ ഫൈന്‍ അടച്ച് മാര്‍ച്ച് 10 വരെയും, 200/- രൂപ സൂപ്പര്‍ ഫൈന്‍ അടച്ച് മാര്‍ച്ച് 15 വരെയും കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

അറിയിപ്പ് : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കുന്ന തുല്യത പത്താം തരം, ഹയര്‍സെക്കന്ററി കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50/- രൂപ ഫൈന്‍ അടച്ച് മാര്‍ച്ച് 10 വരെയും, 200/- രൂപ സൂപ്പര്‍ ഫൈന്‍ അടച്ച് മാര്‍ച്ച് 15 വരെയും കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരത തുടര്‍/വികസന വിദ്യാകേന്ദ്രം പ്രേരക്മാര്‍ വഴിയോ ഓണ്‍ലൈനായോ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ക്ക് 0487-2365024, 9446793460 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top