വാഹന പണിമുടക്ക് : ഇരിങ്ങാലക്കുടയിൽ പൂർണം, സംയുക്ത സമര സമിതി പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഇന്ധന വിലവർദ്ധനവിനെതിരെ സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും ചേർന്നു. മേഖലയിൽ പണിമുടക്ക് പൂർണമാണ്. ബസ്, ടാക്സി, ഓട്ടോ, ലോറി തുടങ്ങിയ വാഹനങ്ങൾ ഓടുന്നില്ല. നിരത്തിൽ സ്വകാര്യാവഹനങ്ങൾ ഓടുന്നുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് പണിമുടക്ക്. ബി എം എസ ഒഴികെയുള്ള സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ഹെഡ് പോസ്റ്റ് ഓഫീസ്‌ പരിസരത്ത് ചേർന്ന പ്രെഅധിഷേധയോഗം സി.ഐ.ടി.യു ഏരിയ പ്രെസിഡെന്റ് വി.എ മനോജ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് പി.ബി സത്യൻ അധ്യക്ഷത വഹിച്ചു. ട്രെഡ് യൂണിയൻ നേതാകളായ റഷീദ് കാറളം, അജയകുമാർ, കെ.കെ. ശിവൻ തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Top