ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ കവുങ്ങ് തോട്ടത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ കവുങ്ങ് തോട്ടത്തിന് തുടക്കം കുറിച്ചു. സൂപ്രണ്ട് ബി.എം അൻവറും ഇരിങ്ങാലക്കുട മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ: ജിഷാ ജോബിയും സംയുക്തമായി കവുങ്ങ് നട്ടു കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.ജെ ജോൺസൻ, അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരായ പി.ജി.ബിനോയ്, കെ.എസ്.സൂരജ്, എന്നിവരും അന്തേവാസികളും സന്നിഹിതരായിരുന്നു. അന്തേവാസികളുടെ മാനസിക സംഘർഷം ലഘൂകരിക്കുവാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a comment

Top