

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം സ്റ്റാഫ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം സി.ഐ.ടി.യു. തൃശൂർ ജില്ലാ പ്രസിഡണ്ട് കെ.കെ രാമചന്ദ്രൻ നിർവ്വഹിച്ചു. അസോയിയേഷൻ പ്രസിഡണ്ട് വി.എ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു. ഏരിയ സെക്രട്ടറി കെ.എ ഗോപി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ദേവസ്വം ബോർഡ് ജീവനക്കാരുടെ പ്രതിനിധി കെ.ജി. സുരേഷ്, ദേവസ്വം ബോർഡ് അംഗം ഭരതൻ കണ്ടെങ്കാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു . അസോസിയേഷൻ സെക്രട്ടറി രഘു.ടി സ്വാഗതവും ഉണ്ണികൃഷ്ണൻ ആലുങ്കൽ നന്ദിയും പറഞ്ഞു
Leave a comment