റിപ്പബ്ലിക് ദിനാഘോഷ റാലി ഫ്‌ളോട്ട് : ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ നിശ്ചല ദൃശ്യ മത്സരത്തിൽ ഗവ . മോഡൽ ഗേൾസ് ഹയർസെക്കന്‍ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജലചൂഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്പെഷ്യൽ ഓർഡിനൻസ് പ്രമേയമാക്കിയാണ് ഗേൾസ് ഹയർസെക്കന്‍ററി സ്ക്കൂൾ സമ്മാനം നേടിയത്. റിപ്പബ്ലിക് ദിനറാലിയിലും സ്കൂൾ ഒന്നാമതെത്തി. റാലിക്കും നിശ്ചല ദൃശ്യ മത്സരങ്ങൾക്കും ഹയർ സെക്കന്‍ററി പ്രിൻസിപ്പൽ എം.പ്യാരിജ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ കെ.ആർ ഹേന, പി.ടി.എ പ്രസിഡന്‍റ് ജോയ് കോനേങ്ങാടൻ, അദ്ധ്യാപകരായ എ.ജി. സുനിൽ, ആർ അനീഷ്, എം.കെ.അരുൺ, ബിന്ദു, സുജാത എന്നിവർ നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജുവിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top