ആരോഗ്യ വിഭാഗത്തിലെ 30 വർഷത്തെ സേവനത്തിനുശേഷം പി.ആർ. സ്റ്റാൻലി വിരമിച്ചു

ഇരിങ്ങാലക്കുട : 25 വർഷത്തോളം ഇരിങ്ങാലക്കുട നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലും ഒപ്പം സംസ്ഥാനത്തെ മറ്റു നഗരസഭകളിലും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറിൽ തുടങ്ങി ഹെൽത്ത് സൂപ്രവൈസറിൽ എത്തിയ 30 വർഷത്തെ സർവ്വീസ് പൂർത്തീകരിച്ച് പി.ആർ. സ്റ്റാൻലി വിരമിച്ചു. മികച്ച സംഘാടകനും, ഇരിങ്ങാലക്കുടയിലെ സാംസ്‌കാരിക പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യമായ പി ആർ സ്റ്റാൻലിക്ക് 1991 ൽ സ്വന്തം പിതാവിന്‍റെ മുന്നിൽ ഇരിങ്ങാലക്കുടയിൽ തന്നെ പി.എസ്.സി വഴി സർവ്വീസിൽ ജോയിൻ ചെയ്യാൻ അവിസ്മരണീയ മുഹൂർത്തം ലഭിച്ചിരുന്നു, ഇപ്പോൾ വിരമിക്കലും ഇരിങ്ങാലക്കുടയിൽ നിന്ന്തന്നെ.


ഇരിങ്ങാലക്കുടക്ക് പുറമെ കുന്നംകുളം, ഗുരുവായൂർ, ചാലക്കുടി, വർക്കല, തൃശ്ശൂർ, കുന്നംകുളം, ആലുവ എന്നിവിടങ്ങളിലും സേവനം അനിഷ്ഠിച്ചിട്ടുണ്ട്. മികച്ച ഉദ്യോഗസ്ഥനുള്ള കുടുംബശ്രീ പുരസ്ക്കാരം, കുടുംബശ്രീക്കു വേണ്ടി ദൽഹിയിലെ ഇൻഡ്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ പങ്കെടുത്തു, IHSDP – പദ്ധതിയുമായി നാഷണൽ ശിൽപ്പശാലയിൽ ജെയ്പ്പൂരിൽ, കുടുംബശ്രീ – സംസ്ഥാന ബൈലോ നിർമ്മാണ കമ്മിറ്റിയംഗം, മികച്ച ജനമൈത്രി സംഘാടകനുള്ള പുരസ്ക്കാരം, ഇരിങ്ങാലക്കുട പോലീസ് ജനമൈത്രി സമിതിയംഗം, നാഷണൽ ഹൈസ്ക്കൂൾ OSA സെക്രട്ടറി, കേരള മുനിസിപ്പൽ & കോർപ്പറേഷൻ ഹെൽത്ത് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, BSNL ദേശീയ ഷട്ടിൽ ചാമ്പ്യൻഷിപ്പ് അംബയർ, നാല് നഗരസഭകളുടെ ക്രിക്കറ്റ് ക്യാപ്ടൻ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റർ അംഗം, നീഡ്സ് സംഘടന കമ്മിറ്റിയംഗം, വിഷൻ ഇരിങ്ങാലക്കുട കോ – ഓർഡിനേറ്റർ എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. അച്ഛൻ രമണൻ (റിട്ടയേർഡ് ഹെൽത്ത് സൂപ്രവൈസർ), അമ്മ ലളിത, ഭാര്യ ആശ (ടീച്ചർ), മക്കൾ – അഖിൽ കൃഷ്ണ, ആര്യ,

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top