വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് പാളയംകോട് തല മുണ്ഡനം ചെയ്തു

ഇരിങ്ങാലക്കുട : വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഇരിങ്ങാലക്കുട ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് പാളയംകോട് തല മുണ്ഡനംചെയ്തു. കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട് നടത്തി. മണ്ഡലം സെക്രട്ടറിയും കൗൺസിലറുമായ ഷാജു ടി കെ, സന്തോഷ് കരിയാടൻ, ശ്രീജൻ എന്നിവരും തലമുണ്ഡനം ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top