ആരോഗ്യ വിഭാഗം പരിശോധന നടത്തി- ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ശക്തമായ താക്കീത്

വെള്ളാങ്കല്ലൂർ : വെള്ളാങ്കല്ലൂർ, പൂമംഗലം, പടിയൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ ഇറച്ചി വിൽപ്പന ശാലകൾ, ടീ സ്റ്റാൾ, ചിക്കൻ സ്റ്റാളുകൾ, ഹോട്ടലുകൾ, ബേക്കറികൾ, ഫിഷ് സ്റ്റാൾ എന്നി സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ലൈസൻസ് നിർദ്ദേശങ്ങൾ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ശുചിത്വ സാക്ഷ്യപത്രം, കോവിഡ് പ്രോട്ടോകോൾ, കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം ഉള്ള നിർദ്ദേശങ്ങൾ എന്നിവയൊക്കെ സ്ഥാപനങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചു. ഇറച്ചി വില്പനശാലകൾ, ഫിഷ് സ്റ്റാളുകൾ, എന്നിവയിൽ പലർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും, പല സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ല എന്നും കണ്ടെത്തി. ആകെ 15 സ്ഥാപനങ്ങൾ പരിശോധിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്തു. വീണ്ടും ആവർത്തിച്ചാൽ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രാഥമികാരോഗ്യ ഹെൽത്ത് ഇൻസ്പെക്ടർ എ. എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് ശരത് കുമാർ, കെ എസ് ശിഹാബുദ്ദീൻ, എം എം മദീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a comment

Top