നടന കൈരളിയിൽ അന്തർദേശീയ നാട്യോത്സവം മാർച്ച് 1ന്

ഇരിങ്ങാലക്കുട : നടനകൈരളി സംഘടിപ്പിച്ചു വരുന്ന നവരസസാധന ശില്പശാല പരമ്പരയിൽ അമ്പതാമത്തെ ശില്പശാല നവരസാ സുവർണ്ണ മുദ്ര എന്ന പേരിൽ മാർച്ച് 1-ാം തിയ്യതി വൈകുന്നേരം 6:30 ന് അന്തർദേശീയ നാട്യോത്സവമായി അവതരിപ്പിക്കുന്നു . അമേരിക്കയിലെ എമേഴ്സൺ കോളേജിലെ പ്രൊഫസർ എമിറിറ്റസ്സും, തിയറ്റർ പണ്ഡിതനുമായ ഡോ. ടോം കിങ്ഡൻ ഉദ്‌ഘാടനം ചെയുന്നു. നടന കൈരളിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും കൂടിയാട്ടം കലാകാരിയുമായ കപില വേണുഅദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഭിനയ ഗുരു വേണുജി ആമുഖ പ്രഭാഷണം നടത്തുന്നു. തുടർന്ന് നടി ഷെറിൻ സൈഫ് ( ദുബായ്), പ്രൊഫ. ജോർജ്ജ് എസ്. പോൾ എന്നിവർ സംസാരിക്കുന്നു. നവരസാ സാധന ശില്പ ശാലയിൽ പരിശീലനം നേടിയ അന്തർദ്ദേശീയ ഖ്യാതി ആർജ്ജിച്ച ഭാരത നാട്യം നർത്തകികളായ മീര ശ്രീനാരായണൻ, ദക്ഷിണ വൈദ്യ നാഥൻ, മീര ബാലചന്ദ്രൻ, ഗോകുൽ, പ്രാചി സത്ഥ്വി,ദിവ്യ രവി, ദിവ്യ ഉണ്ണി, എന്നിവർ നവരസാ സാധനയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.

കുച്ചിപ്പുടി നർത്തകി പ്രണമ്യ സൂരി,കഥക് നർത്തകി സംജുക്ത വഹി, മോഹിനിയാട്ടം നർത്തകി വിദ്യ പ്രദീപ്, എന്നിവരും ഈ നാട്യോത്സവത്തിൽ പങ്കെടുക്കുന്നു. സൂം ഓൺലൈൻ മാധ്യമത്തിൽ അവതരിപ്പിക്കുന്ന ഈ പരിപാടി പിന്നീട് നവരസസാധന യൂട്യൂബ് ചാനലിലും വീക്ഷിക്കാവുന്നതാണ്. ശ്വാസ ഗതിയും അഭിനയവുമായി ബന്ധപ്പെടുത്തി സ്വര വായു എന്ന അഭിനയ സങ്കേതം ആവിഷ്കരിച്ച കൊടുങ്ങലൂർ കോവിലകത്തെ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാന്റെ സ്മരണയായിട്ടാണ് നവരസസാധന സുവർണ്ണ മുദ്ര എന്ന ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അൻപത് ശില്പശാലകളിലൂടെ ആയിരത്തിലധികം നാട്യ കലാപ്രവർത്തകർ പരിശീലനം നേടിയതായി ശില്പശാലകളുടെ മുഖ്യ പരിശീലകനായിരുന്ന കൂടിയാട്ടം കുലപതി വേണുജി അഭിപ്രായപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top