കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

നടവരമ്പ് : സംസ്ഥാന യുവജനക്ഷേമ ബോർഡ് തൃശ്ശൂർ ജില്ലാ യുവജന കേന്ദ്രം, ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നടവരമ്പിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഡോ:ബാസ്റ്റിൻ ക്ലാസ്സെടുത്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മാത്യു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ സബിത സി.ടി പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് എം.എ അനിലൻ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എ ലാലി ടീച്ചർ സ്വാഗതവും വേളൂക്കര ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ സുമിത്ത് കെ. എസ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top