തൊഴിലന്വേഷകർക്ക് ബോധവൽക്കരണം – ലക്ഷ്മി അസോസിയേറ്റ്സ് പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : പ്രവാസി ജീവിതത്തിനു ശേഷം നാട്ടിൽ എത്തുന്ന തൊഴിലന്വേഷകർക്കും അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കും നോർക്ക റൂട്ട്സിന്‍റെയും കേരള സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്‍റെയും വിവിധങ്ങളായ തൊഴിൽ സാധ്യതകളെക്കുറിച്ചും വായ്പാ സംവിധാനങ്ങളെ കുറിച്ചും സൗജന്യ കൺസൾട്ടൻസിക്കായി ലക്ഷ്മി അസോസിയേറ്റ്സ് പ്രവർത്തനമാരംഭിച്ചു. ജി എസ് ടി, ഇൻകംടാക്സ് എന്നീ വിഷയങ്ങളിലുള്ള തൊഴിലന്വേഷകരുടെ സംശയങ്ങളും ഈ സ്ഥാപനത്തിലൂടെ പരിഹരിക്കാവുന്നതാണെന്ന് പ്രൊജക്റ്റ് കൺസൾട്ടന്റ് കെ. ആർ മുരളീധരൻ അഭിപ്രായപ്പെട്ടു. ഓഫീസിന്‍റെ ഔപചാരികമായ ഉദ്ഘാടനം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ നിർവഹിച്ചു. ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിലുള്ള നക്കര ബിൽഡിങ്ങിൽ ആണ് ഓഫീസ് പ്രവർത്തനം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top