ശ്രീ കൂടൽമാണിക്യം തിരുവുത്സവം – സംയുക്ത സംഘടക സമിതി ചേർന്നു

2 തിരുവുത്സവങ്ങൾക്കും കൂടി 71 ലക്ഷo രൂപ വരവും 70.50 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്

ഇരിങ്ങാലക്കുട : മാറ്റിവെക്കപ്പെട്ട 2020ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം ആചാര അനുഷ്ടാനങ്ങളോടെയും 3 ആനകളുടെ എഴുന്നുള്ളിപ്പോടെയും മാത്രമായി 2021 മാർച്ച്‌ 28 മുതൽ ഏപ്രിൽ 7 വരെ നടത്തുവാനും, മാതൃക്കൽ ദർശനത്തിന് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നും വ്യാഴാഴ്ച ചേർന്ന സംയുക്ത തിരുവുത്സവ സംഘടക സമിതിയിൽ തീരുമാനം. തിരുവുത്സവത്തിന്റെ ആറട്ട് കൂടപ്പുഴ ആറാട്ട് കടവിൽ നടത്തുന്നതിനും തീരുമാനിച്ചു. 2021 ലെ തിരുവുത്സവം ഏപ്രിൽ 24 മുതൽ മെയ്‌ 4 വരെ 3 ആനകളുടെ എഴുന്നള്ളിപ്പോടെ നടത്തുന്നതിന് തീരുമാനിച്ചു. ആറാട്ട് രാപ്പാൾ കടവിലും നടത്തുന്നതാണ്. ദേവസ്വo അഡ്മിനിസ്ട്രേറ്റർ 2 തിരുവുത്സവങ്ങൾക്കും കൂടി 71 ലക്ഷo രൂപ വരവും 70.50 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

ചെയർമാൻ പ്രദീപ്‌ യു. മേനോൻ സംഘടക സമിതി അംഗങ്ങളോടും മുഴുവൻ ഭക്തജനങ്ങളോടും ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തു പരമാവധി സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു. ദേവസ്വo മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ.എ. പ്രേമരാജൻ എന്നിവർ പങ്കെടുത്തു. കെ ജി സുരേഷ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എ എം സുമ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top