കെ.എൻ നാരായണമേനോൻ അന്തരിച്ചു

ഇരിങ്ങാലക്കുട : വെട്ടിക്കര ശ്രീ നനദുർഗ്ഗ നവഗ്രഹ ക്ഷേത്രം ട്രസ്റ്റിയും സെക്രട്ടറിയുമായ കെ.എൻ നാരായണമേനോൻ (82) അന്തരിച്ചു. ഇരിങ്ങാലക്കുട എം.ജി റോഡ് കൊറവങ്ങാട്ട് കുടുംബാംഗമാണ്.

1993 മുതൽ വെട്ടിക്കര ക്ഷേത്രത്തിന്റെ ട്രസ്റ്റി ചുമതല വഹിച്ച അദ്ദേഹം ഹിന്ദുമതാചാരപ്രകാരം ഏതു മതത്തിൽപെട്ടവർക്കും ക്ഷേത്രദർശനം അനുവദിച്ചു. ഹിന്ദു ആചാരപ്രകാരം ഏതു മതസ്ഥർക്കും ക്ഷേത്രത്തിൽ വിവാഹം നടത്തുന്നതിനും സൗകര്യമൊരുക്കി. ക്ഷേത്ര ഉത്സവത്തിന് ആനയെ ഒഴിവാക്കി രഥോത്സവവും നടപ്പാക്കി.

ഇരിങ്ങാലക്കുട സേവാഭാരതി മുഖേന ക്ഷേത്ര ട്രസ്സ് ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട സേവാഭാരതിക്ക് ആംബുലൻസ് വാങ്ങി നൽകുകയും നിരവധി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.

ഭാര്യ. വി.രുക്മിണി. ( റിട്ടയേർഡ് അധ്യാപിക എൽ.ബി.എസ്. എം.എച്. എസ് .എസ് അവിട്ടത്തൂർ) മകൾ: മിനി. മരുമകൻ: അനൂപ്

Leave a comment

Top