കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കൈ വണ്ടി തള്ളി പ്രതിഷേധ ജ്വാല തീർത്തു

ഇരിങ്ങാലക്കുട : ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലയിലും, പി.എസ്‌.സി ക്രമക്കേടുകളിലും പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈ വണ്ടി തള്ളി പ്രതിഷേധ ജ്വാല തീർത്തു. മണ്ഡലം പ്രസിഡണ്ട് ഷാന്റോ പള്ളിത്തറയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി മുഖ്യാതിഥിയായിരുന്നു. മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ സന്തോഷ് വില്ലടം, ജോഫി പോൾ, യൂത്ത് കോൺഗ്രസ് അംഗങ്ങളായ, വിജിത്ത് ടി എർ, ജെയിംസ് വി .പി, ഷാനവാസ് കെ എം ,ലിങ്ങ്സൻ ചാക്കോര്യ, രാജു.എൻ.എം, സിൻ്റൊ പി.എ, സിജോ. ഓ.ജെ,അനീഷ്. എം .എൽ, ക്രിസ്‌റ്റോ ആൻ്റൊ, നോയൽ ജോയ്, നിവേദ്, എബി ഷാജു, ആന്റണി മഞ്ഞളി, ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി, മുനിസിപ്പൽ കൗൺസിലർ അജിത് കുമാർ, ജെയിംസ് കെ.സി, ഷഹീർ പി എം, സിജു പാറേക്കാടൻ, സുഷി ബിനോയ് എന്നിവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.കെ.എസ്.‌യു. നിയോജക മണ്ഡലം പ്രസിഡണ്ട് റൈഹാൻ സ്വാഗതവും ശരത് ദാസ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top