അമ്മന്നൂർ രജനീഷ് ചാക്യാർക്ക് കൂടിയാട്ടത്തിനുളള യുവകലാപ്രതിഭാ പുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന റവന്യൂ ദേവസ്വം ബോർഡിന്‍റെ കീഴിലുളള, കണ്ണൂർ മാടായിക്കാവ് ആസ്ഥാനമായ ക്ഷേത്രകലാ അക്കാദമിയുടെ 2020 ലെ കൂടിയാട്ടത്തിനുളള യുവകലാപ്രതിഭാ പുരസ്കാരം പ്രശസ്ത കൂടിയാട്ടം കലാകാരനായ അമ്മന്നൂർ രജനീഷ് ചാക്യാർ കല്യാശേരി എം എൽ എ ടി.വി രാജേഷ്, അകാദമി ചെയർമാൻ ഡോ. ടി.എച്ച്. സുബ്രഹ്മണ്യൻ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. രജനീഷ് ചാക്യാർക്ക് ഇതിനുമുമ്പ് കലാമണ്ഡലം പൈങ്കുളം രാമചാക്യാർ പുരസ്കാരം, തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ യുവപ്രതിഭാ പുരസ്കാരം, കലാസാഗർ പുരസ്കാരം, ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അമ്മന്നൂർ മാധവചാക്യാരുടെ ശിഷ്യനും അനന്തരവുമായ ഇദ്ദേഹം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ടം അദ്ധ്യാപകനും കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയുമാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top