മരണവീട്ടിൽ നിന്ന് മടങ്ങിയ ദമ്പതികളുടെ ബൈക്ക് അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു, ഭർത്താവിന് പരിക്ക്

വല്ലക്കുന്ന് : മരണ വീട്ടിൽ പോയി മടങ്ങിയ ദമ്പതികളുടെ ബൈക്ക് അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു, ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ വല്ലക്കുന്നിൽ വച്ച് ലോറി തട്ടിയാണ് അപകടമുണ്ടായത്. കോടാലി മറ്റത്തൂർ സ്വദേശി മേലൂക്കാരൻ വീട്ടിൽ ലൂയിസിൻ്റെ ഭാര്യ മേഴ്സിയാണ് (47) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് ലൂവിസിന് പരിക്കുണ്ട്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ വല്ലക്കുന്നിലെ ഇവരുടെ ബന്ധുവിന്റെ മരണവീട്ടിൽനിന്നും വരുന്നവഴിയായിരുന്നു വല്ലക്കുന്ന് ജങ്ഷനിൽ വച്ച് ദാരുണമായ അപകടമുണ്ടായത്.. ഉടൻതന്നെ നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും അപകടത്തിപെട്ടവരെ ആശുപത്രിലെത്തിച്ചു. പോട്ട ഇരിങ്ങാലക്കുട സംസ്ഥാനപാതയിലെ അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച വല്ലക്കുന്ന് ജങ്ഷനിൽ ബ്ലോക്കിൽ അകപ്പെട്ട വാഹനങ്ങളുടെ ഇടതുവശത്തുകൂടി ദമ്പതികൾ സഞ്ചരിക്കുന്നത് സമീപത്തെ സിസിടി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മറ്റത്തൂർ പള്ളിയിലെ കപ്യാരാണ് അപകടത്തി മരിച്ച മേഴ്സിയുടെ ഭർത്താവ് ലൂവിസ്.

Leave a comment

Top