സർട്ടിഫൈഡ് അസിസ്റ്റീവ് ടെക്നോളജിസ്റ്റിനെ ആവശ്യമുണ്ട്

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനു കീഴിൽ കല്ലേറ്റുംകര യിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ഓഫ് മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ എന്ന സ്ഥാപനത്തിൽ അസിസ്റ്റീവ് ടെക്നോളജി തസ്തികയിൽ തൽക്കാല അടിസ്ഥാനത്തിൽ ജീവനക്കാരെ ആവശ്യമുണ്ട്. യോഗ്യത അംഗീകൃത സർവകലാശാലാ ബിരുദവും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അസിസ്റ്റീവ് ടെക്നോളജിയും. താല്പര്യമുള്ളവർ വിശുദ്ധമായ ബയോഡാറ്റ സഹിതം ഉള്ള അപേക്ഷ തപാൽ, നേരിട്ടോ, ഇമെയിൽ മുഖേനയോ 2021 ഫെബ്രുവരി 22 ന് 2 മണിക്ക് മുൻപ് ലഭിക്കത്തക്കവിധം എക്സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കല്ലേറ്റുകര, ഇരിങ്ങാലക്കുട എന്ന വിലാസത്തിലോ, nipmrin@gmail. എന്ന ഇമെയിൽ വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top