കേന്ദ്രസർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങളിലും, ഇന്ധന വിലവർദ്ധനവിലും, സംസ്ഥാന സർക്കാരിൻ്റെ പി എസ് സി നിയമന തട്ടിപ്പിനെതിരെയും കോൺഗ്രസ്സ് പ്രതിഷധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങളിലും, ഇന്ധന വിലവർദ്ധനവിലും, സംസ്ഥാന സർക്കാരിൻ്റെ പി എസ് സി നിയമന തട്ടിപ്പിനെതിരെയും പ്രതിഷേധിച്ച് കൊണ്ട് ആസാദ് റോഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 85, 95,96 ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡൻറ് ജോസഫ് ചാക്കോ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ 13-ാം വാർഡ് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റുമാരായ ബൈജു കെ അമ്പാട്ട്, സിജോ എടത്തിരുത്തിക്കാരൻ, ബ്ലോക്ക്‌ സെക്രട്ടറി അജോ ജോൺ, ഐ എൻ ടി സി യു മണ്ഡലം പ്രസിഡന്റ് ഭരതൻ, മുൻ ചെയർപേഴ്സൺ ബീവി കരീം, കെ എസ് യു മണ്ഡലം പ്രസിഡന്റ് ഗിഫ്റ്റ്സൺ ബിജു, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജീഷ് എളയേടത്ത്, ജോസ് എടത്തിരുത്തിക്കാരൻ ജയൻ സജാത് കളക്കാട് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് സ്വാഗതവും 96-ആം ബൂത്ത് പ്രസിഡന്റ് ഭാസി കാരപ്പിളി നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top