എൻ.ജി. ദിനേശനും, ഉമ ഉണ്ണികൃഷ്ണനും മികച്ച പഞ്ചായത്ത്‌ സെക്രട്ടറിമാർ

ഇരിങ്ങാലക്കുട : ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം എൻ. ജി. ദിനേശനും ഉമ ഉണ്ണികൃഷ്ണനും. നേരത്തെ ഇവർ സേവനമനുഷ്ഠിച്ചിരുന്ന പൂമംഗലം, അളഗപ്പനഗർ പഞ്ചായത്തുകളിലെ മികച്ച സേവനത്തെ പരിഗണിച്ചാണ് അവാർഡ്. ദിനേശൻ ഇപ്പോൾ മതിലകത്തും ഉമ ഉണ്ണികൃഷ്ണൻ വരാന്തപ്പിള്ളിയിലും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിമാരാണ്. ഉമ ഉണ്ണികൃഷ്ണന് 2011ൽ പൂമംഗലം ഗ്രാമ പഞ്ചായത്തിലാണ് സെക്രട്ടറിയായി ആദ്യ നിയമനം. നിലവിൽ കേരള പഞ്ചായത്ത്‌ എംപ്ലോയീസ് ഓർഗനൈസേഷന്റെ ജില്ലാ പ്രസിഡന്‍റ് ‌ ആണ് ഉമ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top