എടതിരിഞ്ഞി എച്ച് .ഡി. പി. സമാജം ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും, യാത്രയയപ്പ് സമ്മേളനവും നടത്തി

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം, അധ്യാപക രക്ഷാകർതൃ ദിനം, യാത്രയയപ്പ് സമ്മേളനം എന്നിവ കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെ നടത്തി. കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കെ എസ് സീമ വാർഷിക റിപ്പോർട്ട് സമർപ്പിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ് വിശിഷ്ടാതിഥിയായിരുന്നു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ ഫോട്ടോ അനാച്ഛാദനം നടത്തി. പൂർവ വിദ്യാർത്ഥിയും കോഴിക്കോട് ഫറൂഖ് കോളേജ് രസതന്ത്ര വിഭാഗം പ്രൊഫസറുമായ മുഹമ്മദ് യൂസഫിന് പി എച്ച് ഡി നേടിയതിനുള്ള ആദരം, എസ്. എസ്. എൽ. സി, പ്ലസ് ടു വിഭാഗത്തിൽ കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം എന്നിവ എച്ച് ഡി പി സമാജം മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ നിർവഹിച്ചു. ഷാലി ദിലീപ്, ജയശ്രീ ലാൽ, നിഷ പ്രനീഷ്, എം. എ ദേവാനന്ദൻ, ലതിക ഉല്ലാസ്, പി. ശ്രീദേവി, സി. എസ് ഷാജി, കെ. എം സുബീഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർ മുഹമ്മദ് യൂസഫ്, ദീർഘകാലത്തെ മികച്ച സേവനത്തിനുശേഷം വിരമിക്കുന്ന ടി. ഹേമ, പി. കെ സത്യപ്രഭ, ടി. ഡി ഷീബ, എ. ആർ ഗോപാലകൃഷ്ണൻ എന്നിവർ മറുപടി പ്രസംഗം പറഞ്ഞു. പ്രധാന അധ്യാപിക സി പി സ്മിത സ്വാഗതവും ആനി ജോർജ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top