റാണാ -ചന്തക്കുന്ന് റോഡ് വികസന നിർമ്മാണോദ്‌ഘാടനം ഫെബ്രുവരി 18ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലേ ഏറെ പ്രാധാന്യമുള്ള ഠാണാ ചന്തക്കുന്നു റോഡ് വികസനം എന്ന സ്വപ്നം യാഥാർഥ്യമാവുന്നു. 32 കോടി അടങ്കൽ തുക വരുന്ന ഠാണാ- ചന്തക്കുന്ന് റോഡ് വികസന നിർമ്മാണ പ്രവർത്തികളുടെ കല്ലിടൽ കർമ്മം 2021 ഫെബ്രുവരി 18 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിക്കും . ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കും. കൊടുങ്ങല്ലൂർ –ഷൊർണൂർ സംസ്‌ഥാന പാതയിൽ നിലവിൽ 11 മീറ്റർ വീതി മാത്രമുള്ള ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റർ വീതിയിലാക്കി ബി. എം. ബി. സി. നിലവാരത്തിൽ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്. വികസനത്തിനായി ഏകദേശം 160 സെന്റ് സ്‌ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനായുള്ള സർവ്വേ നടപടികളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു.

പ്രസ്തുത 17 മീറ്റർ വീതിയിൽ 13.8 മീറ്റർ വീതിയിൽ റോഡും ബാക്കി 3.2 മീറ്റർ വീതിയിൽ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിങ്ങ്, റിഫ്ലക്ടറുകൾ, സൂചന ബോർഡുകൾ, ദിശ ബോർഡുകൾ എന്നിവയും സ്‌ഥാപിക്കും. വികസന പ്രവർത്തിയുടെ ഭാഗമായി കെ. എസ്. ഇ. ബി. പോസ്റ്റുകൾ, ബി. എസ്. എൻ. എൽ കേബിൾ പോസ്റ്റുകൾ, വാട്ടർ അതോറിറ്റി പൈപ്പുകൾ എന്നിവയെല്ലാം മാറ്റി സ്‌ഥാപിക്കുന്നതിനുള്ള നടപടിയുമുണ്ടാകും.

വാർഡ് കൗൺസിലർമാരായ അഡ്വ. കെ. ആർ. വിജയ ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവർ ആശംസകൾ അർപ്പിക്കും. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി. പി. സിന്റോ റിപ്പോർട്ട്‌ അവതരിപ്പിക്കും എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ സൂസൻ മാത്യു സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയർ എം. ആർ. മിനി നന്ദിയും പറയും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top