ശരത് ലാൽ, കൃപേഷ് രക്തസാക്ഷിദിന അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ശരത് ലാൽ, കൃപേഷ് അനുസ്മരണം യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആസ്റുതിൻ കളക്കാട്ട് മുഖ്യാതിഥിയായിരുന്നു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ കിരൺ ആശംസകൾ അർപ്പിച്ചു.

ചടങ്ങിന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ ജസ്റ്റിൻ ജോർജ്,മുരിയാട് , ഷാൽബിൻ പടിയൂർ, അശ്വിൻ ആളൂർ , അജീഷ് കാറളം , എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ടൗൺ മണ്ഡലം പ്രസിഡന്റ്‌ ശ്രീറാം സ്വാഗതവും കാട്ടൂർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top