ഫാമിലി വെൽഫയർ സബ്ബ് സെന്ററുകളെ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകളായും സബ്ബ് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെയും ഉദ്‌ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വെള്ളാനി, പൂമംഗലം, കുഴിക്കാട്ടുശ്ശേരി, വളവനങ്ങാടി, അവിട്ടത്തൂർ, എന്നീ ഫാമിലി വെൽഫയർ സെന്ററുകളെ ഹെൽത്ത്‌ & വെൽനെസ്സ് സെന്ററുകളായും, പൊറത്തിശ്ശേരി സബ്ബ് സെന്ററിനെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെയും ഔപചാരികമായ ഉദ്ഘാടനം കെ. കെ ശൈലജ ടീച്ചർ ഓൺലൈൻ വഴി നിർവഹിച്ചു. പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ & വെൽനെസ്സ് സെന്ററുകൾക്ക് 7 ലക്ഷം രൂപയും, കുടുംബാരോഗ്യ കേന്ദ്രത്തിനു 15.50 ലക്ഷം രൂപയുമാണ് നിർമ്മാണ പ്രവർത്തികൾക്കായി അനുവദിച്ചിട്ടുള്ളത്. പൊറത്തിശ്ശേരി സബ്ബ് സെന്ററിൽ നടന്ന നിയോജക മണ്ഡലംതല പരിപാടിയിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, സുജ സഞ്ജീവ്കുമാർ, കൗൺസിലർമാരായ എം. എസ്. സഞ്ജയ്‌, ഷാജുട്ടൻ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top