ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന സമ്മേളനം ഫെബ്രുവരി 19, 20 തീയതികളിൽ

ഇരിങ്ങാലക്കുട : ഒരുമിക്കാം ഹിന്ദിക്കായി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഹിന്ദി അധ്യാപക മഞ്ചിന്റെ ആറാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 19 , 20 (വെള്ളി, ശനി) തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. കോവിഡ് പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രതിനിധി സമ്മേളനം ആയാണ് നടത്തുന്നത്. സമ്മേളനം എൻ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി. ജോസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ, ട്രഷറർ ശിഹാബ് വേദവ്യാസ, അഭിലാഷ്, അസീസ് ഷൈനി, അബൂബക്കർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top