കെയർ ഹോം പദ്ധതി പ്രകാരം പൂമംഗലം സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്ത വീടിന്‍റെ തറക്കല്ലിടൽ നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ വച്ച് പൂമംഗലം ഗ്രാമ പഞ്ചായത്തിലെ കൊമ്പാത്ത് വീട്ടിൽ അംബികക്ക് അനുവദിച്ച വീടിന്‍റെ നിർമ്മാണം കെയർ ഹോം പദ്ധതി പ്രകാരം പൂമംഗലം സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു. വീട് പണിയുടെ ഔപചാരികമായ തറക്കല്ലിടൽ എം. എൽ. എ. പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ എ എസ് വിശിഷ്ടാതിഥി ആയിരുന്നു. പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുരേഷ് അമ്മനത്ത്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കവിത സുരേഷ്, ജോയിന്റ് രജിസ്ട്രാർ എസ്. ശബരിനാഥൻ, അസിസ്റ്റന്റ് രജിസ്ട്രാർ എം. സി. അജിത്ത്, വില്ലേജ് ഓഫീസർ പി. പ്രമീള എന്നിവർ ആശംസകൾ അർപ്പിച്ചു. പൂമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി. ഗോപിനാഥൻ സ്വാഗതവും ഡയറക്ടർ ബോർഡ്‌ അംഗം ഷിജു രാജീവ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top