കമ്മ്യൂണിറ്റിഹാളിന്‍റെ നിര്‍മ്മാണോദ്ഘാടനം നടത്തി

ആളൂര്‍ : ആളൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പെരുന്തുരുത്തി വിശ്വംഭരന്‍ ഭാര്യ മല്ലിക സൗജന്യമായി വിട്ട് നല്‍കിയ സ്ഥലത്ത് കമ്മ്യൂണിറ്റിഹാള്‍ പണിയുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റര്‍ നിര്‍മ്മാണോദ്ഘാടനം നടത്തി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസന്‍ മുഖ്യ അതിഥികളായി. കാതറിന്‍ പോള്‍, അനിത പോള്‍ ,ബ്ലോക്ക് മെമ്പറായ ജുമൈല ഷഗീര്‍, മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോജോ കെ ആര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതീ സുരേഷ് നന്ദി പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top