പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിത സാഹിതിയും സംയുക്തമായി ‘നേട്ടം 2021’ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിത സാഹിതി ഇരിങ്ങാലക്കുടയും സംയുക്തമായി മാർച്ച് 7 ഞായറാഴ്ച്ച ഉച്ചക്ക് 2.30ന് ഇരിങ്ങാലക്കുട ശാന്തം ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ‘നേട്ടം 2021’ സംഘടിപ്പിക്കുന്നു . അന്താരാഷ്ട്ര വനിതദിനാഘോഷവും സാഹിത്യ പുരസ്ക്കാരങ്ങൾ, വിദ്യാഭ്യാസ നേട്ടങ്ങൾ എന്നിവ കരസ്ഥമാക്കിയ യൂണിറ്റംഗങ്ങൾക്ക് ആദരവും നൽകുന്നു.

വനിത കമ്മീഷൻ ചെയർമാൻ എം.സി.ജോസഫൈൻ, സാഹിത്യക്കാരിയും കേരള സാഹിത്യഅക്കാദമി വൈസ്.പ്രസിഡന്റുമായ ഖദീജ മുംതാസ്, എം എൽ മാരായ പ്രൊഫ.കെ.യു. അരുണൻ, വി.ആർ സുനിൽകുമാർ, ബ്ലോക്ക് പ്രഡിസന്റ് ലളിത ബാലൻ, കെ.ആർ വിജയ, ഡോ.കെ.പി.ജോർജ്, മാർട്ടിൻ ആലേങ്ങാടൻ, സി.എം.സാനി തുടങ്ങി സാഹിത്യ സാംസ്കാരിക പ്രവർത്തകർ നേട്ടം 2021’ൽ പങ്കുചേരുന്നു.

കൂടാതെ നൃത്താവിഷ്ക്കാരം, ഏകാംഗഭിനയം, പെൺകവികളുടെ ചെയിൻ കവിയരങ്ങ്, മറ്റു കലാ പരിപാടികളും ഗൃഹനാഥകളായ വനിതകൾക്ക് അടുക്കള പാത്ര കിറ്റുകളുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ,സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top