പോളി കണ്ണൂക്കാടൻ പിതാവിന്‍റെ ഷഷ്ടിപൂർത്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവിന്‍റെ ഷഷ്ടിപൂർത്തി കത്തീഡ്രൽ ഇടവക കുടുംബം കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിച്ചു. ഫെബ്രുവരി 14 ഞായറാഴ്ച കത്തീഡ്രലിലെ രാവിലെ 7:30 ന്‍റെ വിശുദ്ധ കുർബാന പോളി പിതാവിന്‍റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു. തുടർന്ന് ശാലോം ഹാളിൽ കൂടിയ മീറ്റിംഗിൽ കത്തീഡ്രൽ വികാരി ഫാദർ പയസ് ചെറപ്പണത്ത്, സ്പിരിച്ചലിറ്റി സെന്റർ പ്രസിഡന്റ് റസിഡന്റ് കൺഫസർ ഫാ.റാഫേൽ പുത്തൻവീട്ടിൽ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. കത്തീഡ്രൽ ട്രസ്റ്റിമാരായ വർഗീസ് തൊമ്മാന, ജിയോ പോൾ തട്ടിൽ എന്നിവർ ഉപഹാരം കൈമാറി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top