വൈഗ എക്സിബിഷൻ ഓൺ വീൽ – വാഹനത്തിന് സ്വീകരണം നൽകി

അവിട്ടത്തൂർ : കാർഷിക മേളയായ വൈഗ 2021ന്‍റെ ഭാഗമായി വൈഗ എക്സിബിഷൻ ഓൺ വീൽ എന്ന സഞ്ചരിക്കുന്ന പ്രദർശന വാഹനത്തിന് വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ അവിട്ടത്തൂരിൽ ബ്ലോക്ക് തല സ്വീകരണം നൽകി. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിബിൻ ബാബു ആദ്യവിൽപന നടത്തി. വാർഡ് മെമ്പർമാരായ ശ്യാംരാജ്, ലീന ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ്ഡയറക്ടർ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരിച്ചു. പാടശേഖര ഭാരവാഹികളായ വിശ്വഭരൻ, ചാർലി, ബിന്ദു, പ്രവീൻ എന്നിവർ നേതൃത്വം നൽകി. കൃഷി ഉദ്യോഗസ്ഥരായ എം.കെ.ഉണ്ണി സ്വാഗതവും ടി.വി. വിജു നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top