ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് മരണം, 8 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1824

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് മരണം, 8 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1824

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഒരു കോവിഡ് മരണം കൂടി. നഗരസഭാ വാർഡ് 8 മാടായിക്കോണം പാണാട്ടിൽ വീട്ടിൽ വിജയൻ (76 ) ആണ് തിങ്കളാഴ്ച മരണമടഞ്ഞത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് മാപ്രാണം ലാൽ ഹോസ്പിറ്റലിൽ എത്തി ടെസ്റ്റ് ചെയ്തതിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയും പുലർച്ചെ 1:50 ന് മരണപ്പെടുകയും ചെയ്തു. ഇതോടെ ഇരിങ്ങാലക്കുടയിൽ കോവിഡ് സ്ഥിരീകരിച്ച മരിച്ചവരുടെ ആകെ എണ്ണം 23 ആയി. ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 8 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 175. ഇതുവരെ ആകെ പോസിറ്റീവ് 1824 . ഹോം ക്വാറന്റൈയിനിൽ 404 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 49 പേരുമുണ്ട്.

16 വയസ്സുള്ള ആൺകുട്ടി-വാർഡ് – 11, 12 വയസ്സുള്ള ആൺകുട്ടി -വാർഡ്- 11,72 വയസ്സുള്ള സ്ത്രീ -വാർഡ്- 12, 20 വയസ്സുള്ള പുരുഷൻ -വാർഡ്- 32, 79 വയസ്സുള്ള സ്ത്രീ -വാർഡ്- 38,41 വയസ്സുള്ള സ്‌ത്രീ -വാർഡ്- 38, 26 വയസ്സുള്ള പുരുഷൻ -വാർഡ്- 40 എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top