അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കാൽനട ജാഥകൾ സമാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷബദൽ നയങ്ങൾക്ക് കരുത്തു പകരുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പി.എഫ്. ആർ.ഡി.എ. നിയമം പിൻവലിക്കുക പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രാദേശിക കാൽ നട പ്രചരണ ജാഥകളുടെ പര്യടനം സമാപിച്ചു. ഇരിങ്ങാലക്കുട സിവിൽസ്റ്റേഷൻ പരിസരത്ത് ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി ജാഥാ ക്യാപ്റ്റനായും, വത്സല കുമാരി ടീച്ചർ വൈസ് ക്യാപ്റ്റനായും പര്യടനം നടത്തിയ കാൽനട ജാഥയുടെ സമാപന യോഗം എ.ഐ.ടി.യു.സി. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.ആർ. രേഖ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.ബി.രാജു മാസ്റ്റർ, സി.വി. സ്വപ്ന ടീച്ചർ, കെ.ജെ. ക്ലീറ്റസ് എന്നിവർ സംസാരിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ വൈസ്പ്രസിഡന്റ് എ.എം. നൗഷാദ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി അഗം കെ.എൻ.സുരേഷ്കുമാർ, ഡോ.അരവിന്ദ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജാഥ സമാപനം എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ എ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. അജിത്ത്കുമാർ, എൻ.വി. വിപിൻനാഥ്, കെ.പി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കാൽ നട ജാഥയുടെ സമാപന യോഗം സപ്ലൈകോ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി എ.ആർ.റസിൽ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.ബി. ഹരിലാൽ, എം.കെ.ഫ്രഷീൻ, ബി.സജീവ് എന്നിവർ നയിച്ച ജാഥ പര്യടനത്തിന്റെ സമാപന യോഗം ഉദ്‌ഘാടനം സി.ഐ.ടി.യു. മാള ഏരിയ സെക്രട്ടറി സി.എസ്.രഘു ഉദ്ഘാടനം ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top