ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് ഹൃദയാഭിവാദന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൃദയാഭിവാദന സദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐ എ എൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എ. ജോയ് നിർവ്വഹിച്ചു. അഡ്വ.പി.ജെ.ജോബി, അഡ്വ. വി .പി .ലിസൻ, അഡ്വ. കെ .എ . മനോഹരൻ , അഡ്വ. കെ .വി . ജെയിൻ, അഡ്വ. ജിഷ ജോബി, അഡ്വ. സാബുരാജ് ചുള്ളിക്കാട്ടിൽ, അഡ്വ.എം.പി.ജയരാജ്, അഡ്വ. ശ്രീകുമാരനുണ്ണി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top