കൂടൽമാണിക്യം ദേവസ്വം ചെയർമാനായി രണ്ടാംവട്ടവും യു പ്രദീപ് മേനോൻ, പുതിയ മാനേജിങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം പുതിയ മാനേജിങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു പ്രദീപ് മേനോനെ ദേവസ്വം ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ വേണുഗോപാൽ ഐ.എ.എസ് സത്യവാചകം ചൊല്ലികൊടുക്കുകയും തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, ജിവനക്കാരുടെ പ്രതിനിധി കെ.ജി. സുരേഷ്, പ്രദീപ്‌ മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, ഷൈൻ, അഡ്വ. രാജേഷ് തമ്പാൻ, കെ.എ. പ്രേമരാജൻ എന്നിവർ യഥാക്രമം സത്യപ്രതിജ്ഞ എടുക്കുകയുംചെയ്തു. പുതിയ ചെയർമാനായി പ്രദീപ് മേനോന്റെ പേര് കമ്മീഷണർ പ്രഖ്യാപിച്ചു. എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷേത്രത്തിന്റെ പുരോഗതിക്കു കഴിഞ്ഞ ഭരണക്കാലത്ത് ഈ ഭരണസമിതി കാഴ്ച വെച്ച വിവിധ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും ഇനിയുള്ള പ്രവർത്തനങ്ങളിൽ സർക്കാറിന്റെയും തന്റെയും ഭാഗത്ത് നിന്ന് പൂർണ്ണ പിന്തുണ ഭരണസമിതിക്കു വാഗ്ദാനം നൽകുകയും ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top