പ്രാദേശിക കാൽനട പ്രചരണ ജാഥകൾ തുടങ്ങി

ഇരിങ്ങാലക്കുട : സർക്കാർ ജീവനകാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കാൽനട ജാഥയ്ക്ക് ആരംഭം കുറിച്ചു. ആൽത്തറ പരിസരത്തു നടന്ന യോഗത്തിൽ ജാഥ ക്യാപ്റ്റൻ കെ.ജി.ഒ.എ.സംസ്ഥാന കമ്മിറ്റി അംഗം കെ.എം. അജിത്കുമാറിന് പതാക കൈമാറി കൊണ്ട് തൃശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയിന്‍റ്   കൗൺസിൽ ജില്ലാ ജോയിന്‍റ്   സെക്രട്ടറി എം.കെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.ബി.ഹരിലാൽ, ജോയിന്‍റ്   കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് എ.എം. നൗഷാദ്, കെ.എൻ.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. കെ.ജെ. ക്ലീറ്റസ്, കെ.ആർ രേഖ, അജി എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top