യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ ഷുഹൈബ് രക്തസാക്ഷിത്വദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ധീര രക്തസാക്ഷി മുൻ യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി ഷുഹൈബിന്‍റെ രക്തസാക്ഷിത്വദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്‍റ്  ശ്രീറാം ജയബാലൻ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. അജയ് മേനോൻ സ്വാഗതവും സനൽ കല്ലൂക്കാരൻ നന്ദിയും പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ അവിനാശ് ഒ.എസ്, കെ എസ് യു മണ്ഡലം പ്രസിഡന്‍റ്  ഗിഫ്റ്റ്സൺ ബിജു, മനീഷ് ആർ യൂ, സിജോ ജോസ്, ബൈജു, ജിയോ ജസ്റ്റിൻ, അനന്തകൃഷ്ണൻ, അസ്‌കർ, ഷിൻസ് വടക്കൻ, നന്ദു, അജ്മൽ, ഡേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top