വൈവിധ്യമായി എൻജിനീയറിങ്ങ് പ്രോജക്ട് പ്രദർശനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗവും സംയുക്തമായി പ്രോജക്ട് എക്സ്പോ നടത്തി. കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സിഎംഐ പ്രൊജക്റ്റ് എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചു. . വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളെ മുന്നോട്ടു കൊണ്ടുവരുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് യുവ എൻജിനീയേഴ്സ്സിനെ വാർത്തെടുക്കാനുമായിട്ടാണ് ഡിപ്പാർട്ട്മെന്റ് മേധാവികളുടെ മേൽനോട്ടത്തിൽ പ്രൊജക്റ്റ് എക്സ്പോ നടത്തിയത്. സാങ്കേതികവിദ്യകളെ പൊതുസമൂഹത്തിന് ആവശ്യമാം വിധം വിനിയോഗിക്കുന്ന എഞ്ചിനിയേഴ്സ്നീയാണ് സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. കോളേജ് ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ നാട മുറിച്ചു കൊണ്ട് പ്രദർശനത്തിന് വഴിതെളിച്ചു. കോളേജിന്റെ പ്രിൻസിപ്പാൾ ഡോ. സജീവ് ജോൺ പ്രൊജക്റ്റുകൾ വിലയിരുത്തി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വകുപ്പ് മേധാവിയായ രാജീവ് ടി ആറും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് മേധാവിയായ നീതു വർഗീസും മറ്റ് അധ്യാപകരും വിദ്യാർഥികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. വ്യത്യസ്തവും വൈവിധ്യവുമായ പ്രൊജക്ടുകളുമായാണ് വിദ്യാർത്ഥി സംഘങ്ങൾ മുന്നോട്ടുവന്നത്. ഉദ്ഘാടന ശേഷം, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മറ്റു വിദ്യാർഥികൾക്ക് പ്രൊജക്റ്റുകൾ കാണാനുള്ള സൗകര്യം കോളേജിൽ ഒരുക്കിയിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top