വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടൽ നിർവഹിച്ചു

കൊറ്റനെല്ലൂർ : പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം നടത്തുന്ന വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടൽ എം. എൽ. എ നിർവഹിച്ചു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40,00,000 ( നാല്പതുലക്ഷം ) രൂപയാണ് നിർമ്മാണപ്രവർത്തികൾക്കായി അനുവദിച്ചിട്ടുള്ളത്. പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിടം 1900 ചതുരശ്ര അടിയിൽ ഫ്രെയിംഡ് സ്റ്റർക്ചർ ആയിട്ടാണ് നിർമ്മിക്കുന്നത്. ഇതിൽ ഡോക്ടർ റൂം, സ്റ്റേയർ റൂം, ഏച്ച്. ഐ സെക്ഷൻ, ഐ. യു. ഡി, ഐ. സി. എൽ. സ്റ്റോർ, ഇമ്മ്യൂണൈസേഷൻ കൊറിഡോർ, ഫീഡിങ് & സ്റ്റെറിലൈസേഷൻ റൂം, ചേഞ്ചിങ് റൂം, വെയ്റ്റിംഗ് ഏരിയ, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ആണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ റൂമുകളെല്ലാം വിട്രിഫൈഡ് ഫ്ലോറിങ് ടൈൽ വിരിച്ച് പെയിന്റിംഗ് ഉൾപ്പെടെ നടത്തിയാണ് പണികൾ പൂർത്തീകരിക്കുക.

വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ് ധനീഷ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ എൽ. എസ്. ജി. ഡി. സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിബിൻ ബാബു തുടിയത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ജെ. സതീഷ്, വാർഡ് മെമ്പർ സ്വപ്ന സെബാസ്ററ്യൻ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കെ. ബി. സജീവ്കുമാർ എന്നിവർ ആശംസകൾ നേർന്നു. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെൻസി ബിജു സ്വാഗതവും ഡോ. അബു താഹിർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top