കൂടൽമാണിക്യം ദേവസ്വത്തിൽ തുടർഭരണം, ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ 12 വെള്ളിയാഴ്ച 11 മണിക്ക് ദേവസ്വം ഓഫീസിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ ചട്ടങ്ങൾ പാലിച്ച് നടത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. നിലവിലുണ്ടായിരുന്ന കമ്മിറ്റി അംഗങ്ങൾ തന്നെ തുടരും. യു പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ. രാജേഷ് തമ്പാൻ, ബ്രഹ്മശ്രീ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, എ വി ഷൈൻ എന്നിവരാണ് വെള്ളിയാഴ്ച പുതിയ ഭരണ സമിതി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനു ശേഷം പുതിയ ഭരണസമിതിയുടെ പ്രഥമ യോഗത്തിൽ ദേവസ്വം പ്രെസിഡന്റിനേയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top