ഹെയർ ഡോണേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

മുകുന്ദപുരം : ലോക ക്യാൻസർ ദിനാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഹെയർ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്കൂൾ ജീവനക്കാർ, പൊതുജനങ്ങൾ ഉൾപ്പെടെ ഏകദേശം എഴുപതോളംദാതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ശേഖരിച്ച മുടി തൃശ്ശൂർ മിറാക്കിൾ ഹെയർ ചാരിറ്റബിൾ അസോസിയേഷനിൽ സ്കൂൾ പ്രിൻസിപ്പൽ പ്രേമലത പി. നായർ, പി ടി എ പ്രസിഡന്റ് വിനോദ് മേനോൻ സ്കൂൾ കൗൺസിലർ സരിത ടോജി, വേളൂക്കര പഞ്ചായത്ത് മെമ്പർ വി. മാത്യു പാറേക്കാടൻ, വിദ്യാർഥികളായ മാളവിക പി. ആർ, ഐശ്വര്യ പി മേനോൻ എന്നിവർ ചേർന്ന് കൈമാറി. കുട്ടികളിൽ മൂല്യബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെൻസിറ്റിവിറ്റി സൊസൈറ്റി എന്ന് സ്കൂൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ആണ് പരിപാടി സംഘടിപ്പിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top