കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്‍റെ കീഴിൽ കോ ഓപ് മാർട്ട് സഹകരണ പച്ചക്കറിസ്റ്റാൾ പ്രവർത്തനമാരംഭിക്കുന്നു

കരുവന്നൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്‍റെ കീഴിൽ മാപ്രാണം സെന്ററിൽ സൂപ്പർമാർക്കറ്റിനോട് ചേർന്നു ഫെബ്രുവരി 10ന് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കുന്ന കോ ഓപ് മാർട്ട് സഹകരണ പച്ചക്കറിസ്റ്റാളിന്റെ ഉദ്‌ഘാടനം രാവിലെ 10 :30 ന് വാർഡ് കൗൺസിലർ സി എം സാനിയുടെ സാന്നിധ്യത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചടങ്ങിൽ കേരളത്തിലെ ഏറ്റവും നല്ല പച്ചക്കറി കർഷക വിദ്യാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട പൊറത്തിശ്ശേരി മഹാത്മാ യുപി സ്കൂളിലെ അശ്വിൻ രാജിനെ ആദരിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top