കെ. ഐ. നജീബ് അനുസ്മരണം നടത്തി

വെള്ളാങ്ങല്ലൂർ : മുൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റും കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ. ഐ. നജീബിന്‍റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെയും കെ. ഐ. നജീബ് സ്മാരക ട്രസ്റ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ കോണത്തുക്കുന്നു ജംഗ്ഷനിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഇ. വി. സജീവ് അധ്യക്ഷനായി. ധർമജൻ വില്ലാടത്ത് അനുസ്മരണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ കെ. കൃഷ്ണകുമാർ, കെ. എ. സദക്കത്തുള്ള, വി. മോഹൻദാസ്, വി. എ. നാസർ, അനിൽ മുല്ലശ്ശേരി, മുസമ്മിൽ, ഹരി കുറ്റിപ്പറമ്പിൽ, റസിയ അബു. എം, എം. എ. നിസാർ, കെ. ഐ. നജാഹ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top