ഒ.എൻ.വി.കുറുപ്പിന്‍റെ 5-ാം ചരമവാർഷികത്തിൽ ഗാനാഞ്ജലിയുമായി സെന്റ്. ജോസഫ്സ് കോളേജിലെ പൂർവ്വവിദ്യാർത്ഥിനികൾ

ഇരിങ്ങാലക്കുട : കലാലയ കാലഘട്ടത്തിൽ കാമ്പസിനെ സംഗീതസാന്ദ്രമാക്കിയിരുന്നവരും, പിന്നീട് ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ സംഗീതത്തിൽ നിന്ന് അകന്നു പോകേണ്ടിവന്നവരുമായ ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജിലെ പതിനാല് പൂർവ്വവിദ്യാർത്ഥിനികളുടെ നേതൃത്വത്തില്‍ മലയാളത്തിന്‍റെ പ്രിയ കവി ഒ.എൻ.വി.കുറുപ്പിന്‍റെ അഞ്ചാം ചരമവാർഷികത്തിൽ ‘ ഒരുവട്ടം കൂടി ‘എന്ന പേരിൽ ഗാനാഞ്ജലി ഒരുക്കുന്നു. കോളേജിലെ, പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റും ഗായികയുമായ മായാലക്ഷ്മിയുടെ മനസ്സിൽ വിരിഞ്ഞ ആശയത്തിന് എല്ലാ പ്രോത്സാഹനവുമായി പ്രിൻസിപ്പൽ ഡോ. സിസ്റ്റർ.ആഷയും (സിസ്റ്റർ അനീസ്), സംഘടനയുടെ സെക്രട്ടറിയും ചരിത്ര വിഭാഗം മേധാവിയുമായ സുമിനയും മറ്റും ഒപ്പം നിന്നു. ആലാപനത്തിൽ മാത്രമല്ല, ഇതിന്‍റെ മറ്റു രംഗങ്ങളിലും കഴിവതും പൂർവ്വവിദ്യാർത്ഥിനികൾ തന്നെയായിരിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. രചന, സംഗീതം, വീണ എന്നിവ കൈകാര്യം ചെയ്തതും പൂർവ്വവിദ്യാർത്ഥിനികൾ തന്നെ. ലോകത്തിന്‍റെ വിവിധ കോണുകളിലിരുന്ന് അവർ പാടി അയച്ചുതന്ന ഗാനഭാഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ബെൽ സ്റ്റുഡിയോയിലെ പ്രശാന്ത് ശങ്കർ ഒന്നിച്ചു ചേർത്തപ്പോൾ അത് കവിക്കുള്ള ഗാനാഞ്ജലിയായി.

ഹിത, ജയലക്ഷ്മി, അനിത, ലില്ലി, ലിസി, രാഖി, സംഗീത, രാധിക, മായ, സോണിയ, മായാലക്ഷ്മി, സിന്ധു, ലത എന്നീ പൂർവ്വവിദ്യാർത്ഥിനികളാണ് ഇതിൽ പാടിയിട്ടുള്ളത്. രചന, ഹിത ഈശ്വരമംഗലവും വീണാവാദനം, ശ്രീവിദ്യ വർമയുമാണ് നിർവഹിച്ചിരിക്കുന്നത്. ഗാനാഞ്ജലിയുടെ ഔപചാരിക പ്രകാശനം, ഒ.എൻ.വി യുടെ ചരമദിനമായ ഫെബ്രുവരി 13 ന് കവിയും ഗാനരചയിതാ വുമായ റഫീഖ് അഹമ്മദ്, രാവിലെ 10 30 ന് കോളേജിന്‍റെ സാമൂഹ്യ മാധ്യമമായ യു ട്യൂബ് ചാനലിൽ നിർവഹിക്കും. പി ജയചന്ദ്രൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും

ഹിത, ജയലക്ഷ്മി, അനിത, ലില്ലി, ലിസി, രാഖി, സംഗീത, രാധിക, മായ, സോണിയ, മായാലക്ഷ്മി, സിന്ധു, ലത എന്നീ പൂർവ്വവിദ്യാർത്ഥിനികളാണ് ഇതിൽ പാടിയിട്ടുള്ളത്. രചന, ഹിത ഈശ്വരമംഗലവും വീണാവാദനം, ശ്രീവിദ്യ വർമയുമാണ് നിർവഹിച്ചിരിക്കുന്നത്
Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top