ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി

കാട്ടൂര്‍ : ഇന്ധനവില വര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്‍റ് എ.എസ് ഹെെദ്രോസ് അധ്യക്ഷത വഹിച്ചു. ധര്‍ണ്ണയില്‍ വെെസ് പ്രസിഡന്‍റ് ധീരജ് തേറാട്ടില്‍ സ്വാഗതവും, മണ്ഡലം ഐ എന്‍ ടി യു സി പ്രസിഡന്‍റ് എം ഐ അഷ്റഫ് മുഖ്യ പ്രഭാഷണവുംനടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷെറിന്‍ തേര്‍മഠം, മഹിളാ കോണ്‍ഗ്രസ് മണ്ഡലം വെെസ് പ്രസിഡന്‍റ് ബെറ്റിജോസ് , കിരണ്‍ ഒറ്റാലി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top