രാഷ്ട്രീയ വിരോധത്താൽ ആക്രമണം – പ്രതികൾക്ക് തടവും പിഴയും

രാഷ്ട്രീയ വിരോധത്താൽ ആക്രമണം – പ്രതികൾക്ക് തടവും പിഴയും

ഇരിങ്ങാലക്കുട : രാഷ്ട്രീയ വിരോധത്താൽ ആക്രമണം നടത്തിയ പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. എടക്കുളത്ത് തലപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നയാളെ മർദ്ദിച്ച കേസിൽ പ്രതികളായ എടക്കുളം പള്ളത്ത് വീട്ടിൽ മനീഷ് (29), മനവലശ്ശേരി എടക്കുളത്ത് ഇടത്താട്ടിൽ വീട്ടിൽ എന്ന ചനു എന്ന ചനുൽ (26), മങ്ങാട്ട് വീട്ടിൽ വിഷ്ണു (30 ) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടു ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ഇന്ത്യൻ ശിക്ഷാ നിയമം വിവിധ വകുപ്പുകൾ പ്രകാരം ഏഴു വർഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2016 ഓഗസ്റ്റ് 31ന് എടക്കുളം കനാൽ പാലത്തിനു സമീപത്തുവച്ച് പ്രതികൾ പരാതിക്കാരനെ കമ്പി വടികൊണ്ടും പട്ടിക വടികൊണ്ടും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കാട്ടൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന മനു വി നായർ ആണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും പത്ത് സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റ് മാരായ ജിഷ ജോബി, അൽജോ പി.ആന്റണി, വി. എസ് ദിനൽ, അർജുൻ രവി എന്നിവർ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top